2021മുതല്‍ സ്ഥാപിച്ചത് 57 പുരപ്പുറ സോളാർ നിലയങ്ങൾ; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി


കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന്‌ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതിക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച്‌ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുറ്റ്യാടി മണ്ഡലത്തിൽ 2021 ജൂൺ മുതൽ നാളിതുവരെ സൗര ഫേസ് 1പദ്ധതിയിൽ ഉൾപ്പെടുത്തി 57 പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിച്ചത് വഴി 797 കിലോവാട്ടും, സൗര സബ്സിഡി, പി.എം. സൂര്യ ഘർ എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി 2989.673 കിലോവാട്ടും ഗ്രിഡിലേക്കു കൂട്ടിച്ചേർത്തിട്ടുണ്ട്. വടകര സർക്കിളിനു കീഴിലുള്ള വടകര, നാദാപുരം എന്നീ ഡിവിഷൻ ഓഫീസുകളുടെ പരിധിയിലാണ് കുറ്റ്യാടി നിയമസഭാമണ്ഡലം വരുന്നത്. കുറ്റ്യാടി മണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി ജൂൺ 2021 മുതൽ നാളിതുവരെ താഴെ പറയുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചതായി എംഎല്‍എ അറിയിച്ചു.

1. 11 കെ വി ലൈൻ നിർമ്മിക്കൽ – 6.95 കിലോമീറ്റർ

2. 100 KVA ട്രാൻസ്ഫോർമർ സ്ഥാപിക്കൽ – 27 എണ്ണം

3. സിംഗിൾ ഫേസ് ലൈൻ ത്രീ ഫേസ് ലൈൻ ആക്കി മാറ്റൽ – 42 കിലോമീറ്റർ
4. 11 കെ വി ലൈൻ റീ കണ്ടക്ടറിങ്ങ് – 6.16 കിലോമീറ്റർ

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി നിരവധി ശ്രമങ്ങളാണ് ഈ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്. കൂടാതെ വടകര സബ്‌ സ്റ്റേഷനിൽ നിന്നും വില്യാപള്ളിയിലേക്കും തിരുവള്ളൂർ സബ്‌ സ്റ്റേഷനിൽ നിന്നും തച്ചോളി പീടികയിലേക്കും രണ്ട് പുതിയ 11 കെ.വി ഫീഡറുകൾ ചാർജ് ചെയ്തിട്ടുണ്ട്. കുറ്റ്യാടി സബ്‌ സ്റ്റേഷനിൽ നിന്നും 3.4 കിലോമീറ്റർ എ ബി കേബിൾ ഉപയോഗിച്ച് പുതിയ ഫീഡർ സ്ഥാപിച്ചു.

കുറ്റ്യാടി 110 KV സബ്‌ സ്റ്റേഷനിൽ നിന്നും കുറ്റ്യാടി ടൗണിലേക്ക് പുതിയ 11 കെവി ഫീഡർ ചാർജ് ചെയ്തു. ചാത്തങ്കോട്ടുനട ചെറുകിട വൈദ്യുതി നിലയത്തിൽ നിന്നും ഉള്ള വൈദ്യുതി വിതരണം ചെയ്യുന്നതിന്, ചാത്തങ്കോട്ടുനട മുതൽ കുറ്റ്യാടി സബ്‌ സ്റ്റേഷൻ വരെ ഭൂഗർഭ കേബിൾ വലിക്കുകയും, 110/33 കെവി 16 MVA ട്രാന്‍‍‍സ്ഫോര്‍മര്‍ കുറ്റ്യാടി സബ്‌ സ്റ്റേഷനില്‍ സ്ഥാപിച്ച് മേല്‍പറഞ്ഞ ഭൂഗർഭ കേബിൾ വഴി ഗ്രിഡുമായി കണക്ട് ചെയ്യുകയും ചെയ്തു. ചാത്തങ്കോട്ടുനട ചെറുകിട വൈദ്യുത പദ്ധതിയിൽ നിന്നും രണ്ടു 11 കെവി ഫീഡറുകൾ കരിങ്ങാട്, വട്ടിപ്പന ഭാഗത്തേക്ക് വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ വേണ്ടി സ്ഥാപിച്ചതായും എംഎല്‍എ അറിയിച്ചു.

കുറ്റ്യാടി മണ്ഡലത്തിൽ 2021 ജൂണ്‍ മുതല്‍ നാളിതുവരെ അനെർട്ട് മുഖേന നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി

കെ എസ് ഇ ബി എല്‍ നടപ്പിലാക്കിയ പ്രവൃത്തികളിലൂടെ മണിയൂർ സെക്ഷനിലെ മുടപ്പിലായി, കോയക്കുട്ടി വയൽ, കുറുന്തോടി, മങ്കര, ഇല്ലത്ത്മുക്ക്, ഹോങ്കോങ്ങ് മുക്ക്, ഗുഹ മുക്ക്, ആയഞ്ചേരി സെക്ഷനിലെ കോട്ടപ്പള്ളി, നാരായണിക്കുന്ന്, പെരുമുണ്ടച്ചേരി, പെരുവഞ്ചേരി, നടേമ്മൽ, നമ്പംവയൽ, വളഞ്ഞിമുക്ക്, തിരുവള്ളൂർ സെക്ഷനിലെ കുമുളിമുക്ക് സായ്സ്ക്വയർ, പൂമരമുക്ക്, ചെമ്പോട്ട് പള്ളി, വടകര നോർത്ത് സെക്ഷനിലെ തച്ചോളി പീടിക, വളയലത്ത്, മഞ്ഞിരോളി, കരുവാരി താഴെ, വടകര സൗത്ത് സെക്ഷനിലെ ചെമ്മരത്തൂർ കുറ്റ്യാടി, കക്കട്ടിൽ, കുറ്റ്യാടി ടൗൺ നീലച്ചി കുന്ന്, നരിക്കുട്ടൻ ചാലിൽ കരണ്ട് ഓട് തുടങ്ങിയ സ്ഥലങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനോടോപ്പം വൈദ്യുതി ശൃംഖല വിപുലീകരിച്ച് വൈദ്യുതി വിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്.

കുറ്റ്യാടി സബ്‌ സ്റ്റേഷനില്‍ നിന്നും പുതിയ 11 കെവി ഫീഡർ ചാർജ് ചെയ്തതിലൂടെ കുറ്റ്യാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെട്ടു. ചാത്തങ്കോട്ടുനടയിൽ നിന്നും രണ്ടു 11 കെവി ഫീഡറുകൾ ചാർജ് ചെയ്തതിന്റെ ഫലമായി കുണ്ടുതോട്, തൊട്ടിൽപ്പാലം, കരിങ്ങാട്, വട്ടിപ്പന പരിസരപ്രദേശങ്ങളിൽ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി.

വടകര സർക്കിളിനു കീഴിൽ കുറ്റ്യാടി മണ്ഡലത്തിലെ നിടുമ്പ്രമണ്ണ, ആയ്യന വയൽ, കന്നി നട, കണ്ണമ്പത്ത്, കാഞിരാട്ട് തറ, കീഴൽ പള്ളി, വള്ളിയാട്, തീക്കുനി, അഞ്ചു മുറി, കല്ലും പുറം, നെല്ലിമുക്ക്, മുച്ചാണ്ടി മുക്ക്, മണപ്പുറം, മംഗലാട്, കാക്കുനി, പാലേരി മുക്ക് തയ്യിൽ മുക്ക്, മീങ്കണ്ടി, ചപ്പയിൽ മുക്ക്, പള്ളി താഴെ, വൈക്കിലശ്ശേരി, മയ്യന്നൂർ, മെടിയേരി, മുതലായ പ്രദേശങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും താഴെപ്പറയുന്ന പ്രവൃത്തികള്‍ ദ്യുതി, RDSS പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പ്രവൃത്തികള്‍ 2024-25 , 2025-26, 2026-27 വര്‍ഷങ്ങളിലായി പൂര്‍ത്തീകരിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് എംഎല്‍എ അറിയിച്ചു

1. 11 കെ വി ലൈൻ നിർമ്മിക്കൽ – 7. 53 കിലോമീറ്റർ

2. 100 കെ.വി.എ. ട്രാൻസ്ഫോർമർ സ്ഥാപിക്കൽ – 51 എണ്ണം

3. 11 കെ വി ലൈൻ റി കണ്ടക്ടറിങ്ങ് – 12. 2 കിലോമീറ്റർ

4. സിംഗിൽ ഫേസ് ലൈൻ 3 ഫേസ് ലൈനാക്കി മാറ്റൽ – 108. 5കിലോമീറ്റർ

5. 100 കെ വി എ ട്രാൻസ്ഫോമർ 160 കെ വി എ ട്രാൻസ്ഫോർമറാക്കി മാറ്റുന്നത് – 36 എണ്ണം.

6. നാദാപുരം സബ്സ്റ്റേഷനില്‍ നിന്ന് കക്കാട്ട് ടൗണിലേക്ക് പുതുതായി 1.9

km (UG) ഡെഡിക്കേറ്റഡ് ഫീഡർ വലിക്കാൻ RDSS പദ്ധതി പ്രകാരം പുതിയ വർക്ക് ആരംഭിച്ചിട്ടുണ്ട്.

കുറ്റ്യാടി സബ്‌ സ്റ്റേഷനിൽ നിന്നും 33 കെവി ലൈൻ വലിച്ച് വേളം മേഖലയിൽ ഒരു 33 കെവി സബ്‌ സ്റ്റേഷൻ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു വരുന്നു. ഈ പദ്ധതി മൂലം വേളം, മണിമല എന്നീ പ്രദേശങ്ങളിലെ വൈദ്യുത ക്ഷാമം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

മണിയൂർ പഞ്ചായത്തിലെ കീഴൽ ഭാഗത്തു ഒരു 110 കെവി സബ്‌ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. ഈ പദ്ധതി നിലവിൽ വന്നാൽ മണിയൂർ, മേമുണ്ട, ആയഞ്ചേരി, കീഴൽ, തിരുവള്ളൂർ എന്നീ സ്ഥലങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടു പദ്ധതികളും 2026-27 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി കെ.എസ്.ഇ.ബി.എല്‍. അറിയിച്ചതായും എംഎല്‍എ അറിയിച്ചു.

Description: Steps are in progress to solve the power shortage in kuttiadi constituency