പേരാമ്പ്ര ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇനി ‘സ്റ്റെപ്’ പദ്ധതിയിലൂടെ ഉയരങ്ങളിലേക്ക് ചുവടുവെയ്ക്കും


പേരാമ്പ്ര : പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ ‘സ്റ്റെപ്’ പദ്ധതി പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ അസിസ്റ്റന്റ് മാനേജര്‍ ദീപക് സുഗതന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിലെ വിദഗ്ദ്ധരുമായുള്ള സംവാദങ്ങള്‍ പഠനയാത്രകള്‍, ശില്‍പശാലകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവയിലൂടെ എട്ടാം തരം വിദ്യാര്‍ത്ഥികളുടെ സമഗ്ര ഉന്നമനമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.


‘സ്റ്റെപ്’ കണ്‍വീനര്‍ റോഷിന്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സുനില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പ്രോഗാം കോര്‍ഡിനേറ്റര്‍ രജിത ടീച്ചര്‍ പ്രോഗ്രാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജേഷ് മാസ്റ്റര്‍, പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദിയ മോള്‍ നന്ദി പറഞ്ഞു.

summery: step scheme for holistic development of eighth class students for perambra high school