കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് ബോംബും വടിവാളും കണ്ടെടുത്തു. പിഷാരികാവ് ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് സ്റ്റീല്‍ ബോബും ഒരു വടിവാളുമാണ് കണ്ടെത്തിയത്.
അടുത്തുള്ള വീട്ടുകാരാണ് ആദ്യം ഈ ആയുധങ്ങള്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വോഡ് ഉടനെ സ്ഥലത്തെത്തും.
ബോംബും വടിവാളും കണ്ടെടുത്ത സ്ഥലം ആര്‍.എസ്.എസിന് സ്വാധീനമുള്ള മേഖലയാണ്. നാട്ടില്‍ യാതൊരു പ്രശ്‌നങ്ങളോ സംഘര്‍ഷങ്ങളാ ഇല്ലാത്ത ഈ സമയത്ത് ആയുധങ്ങള്‍ കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതിപരത്തിയിട്ടുണ്ട്. മുന്പും പിഷാരികാവ് ക്ഷേത്രോത്സവ സമയത്ത് ഇവിടെ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ ആയുധങ്ങള്‍ പ്രദേശത്ത് ഉണ്ടോ എന്ന് പോലീസ് പരിശേധനയില്‍ വ്യക്തമാകും
summary: Steel bombs and baton recovered from RSS center near Kollam Pisharikav temple