മാഹിയിൽനിന്നും ബുള്ളറ്റ് മോഷ്ടിച്ച് ഹെല്‍മറ്റിടാതെ കറങ്ങി, ട്രാഫിക് നിയമലംഘനത്തിന് ഉടമയ്ക്ക് മോഷ്ടാവിൻ്റെ ഫോട്ടോ സഹിതം നോട്ടീസ്; ഒടുവില്‍ പിടിയിൽ
ചോമ്പാല: മാഹിയില്‍ മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങിയ പ്രതി പിടിയിൽ. ഹെൽമറ്റിടാതെ ബൈക്ക് ഓടിച്ച പ്രതിയെ റോഡിൽ സ്ഥാപിച്ച പോലീസിൻ്റെ സി.സി.ടി.വി ക്യാമറയാണ് കുടുക്കിയത്. മോഷ്ടാവ് ഹെല്‍മെറ്റ് ഇടാതെ ഓടിച്ചപ്പോള്‍, ഉടമയ്ക്ക് വന്ന പിഴയില്‍ നിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.
നവംബർ 17ന് മാഹി റെയില്‍വേ സ്റ്റേഷനില്‍ ബുള്ളറ്റ് വച്ച് പഴനിക്ക് പോയതായിരുന്നു രഞ്ജിത്ത് കുമാർ. തിരികെ വന്നപ്പോള്‍ ബുള്ളറ്റ് കാണാനില്ല. ഉടൻ ചോമ്ബാല പൊലീസില്‍ പരാതി നല്‍കി. നവംബർ 23ന് ട്രാഫിക് നിയമലംഘത്തിന് ബുള്ളറ്റ് ഉടമയുടെ പേരിലേക്ക് പിഴ ചലാൻ എത്തി. ഹെല്‍മറ്റ് ധരിക്കാതെ സ്വന്തം ബുള്ളറ്റ് മറ്റാരോ ഓടിച്ചു പോകുന്നു.
കോഴിക്കോട് – പാലക്കാട് ഹൈവേയില്‍ കോഴിക്കോട് നഗരത്തിനോട് ചേർന്ന് തന്നെയാണ് നിയമ ലംഘനം. ചലാനുമായി വീണ്ടും പൊലീസിനെ സമീപിച്ചു. മോഷ്ടാവ് ഇട്ടാവട്ടത്തില്‍ തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപത്തുവച്ച് ബുള്ളറ്റ് സഹിതം ഇൻസുദ്ദീനെ പൊലീസ് പിടികൂടി.
മയക്കുമരുന്ന് മോഷണ കേസുകളില്‍ നേരത്തേയും ഇയാള്‍ പ്രതിയായിരുന്നതായി പൊലീസ് അറിയിച്ചു. ചോമ്ബാല പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Summary: Stealing bullet from Mahi and driving without helmet, notice to owner with photo of thief for traffic violation; Finally caught