സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേല്പ്
വടകര: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി. ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ ഗുരുപ്രീതിനെയും ഇൻക്ലൂസ്സീവ് സ്പോർട്സിൽ ബാറ്റ്മിന്റനിൽ മൂന്നാം സ്ഥാനം നേടിയ പാർവണ രഗീഷിനെയും കായിക അദ്ധ്യാപകൻ ഡോ: എം.ഷിംജിത്തിനെയുമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചത്.
വടകര റെയിൽവേ സ്റ്റേഷനിലിറങ്ങിയ കായിക താരകളെ കുറ്റ്യാടി എം.എൽ.എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പൊന്നാട അണിയിച്ചു. ചടങ്ങിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിൽ കമ്മിറ്റി ചെയർപേഴ്സൻ കെ.വി.റീന, വാർഡ് മെമ്പർമാരായ പ്രമോദ് മൂഴിക്കൽ, ശോഭന.ടിപി, ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി, പി.ടി.എ പ്രസിഡണ്ട് സുനിൽ മുതുവന, കെ.പി.അനീഷ്, വിനോദൻ. കെ.പി എന്നിവർ സംസാരിച്ചു.
വടകര റെയിൽവേ സ്റ്റേഷൻ മുതൽ മണിയൂരിലെ വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ അകമ്പടിയോടെ പ്രതിഭകൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത അലൈഖ.വി.സി, മുഹമ്മദ് നജാദ് സഹദ്, നിമെയിൻ എന്നിവർക്കും സ്വീകരണം നൽകി.
Summary: State School Olympics medal winners accorded a warm welcome at Vadakara railway station