ചെസിലാണോ താല്‍പര്യം ? യുവജന കമ്മീഷന്റെ സംസ്ഥാനതല ചെസ്സ് മ%LS


കണ്ണൂര്‍: ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും വിതരണം ചെയ്യും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മിഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മിഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471-2308630.

Description: State level chess competition of Youth Commission in Kannur