അഭിമാന നേട്ടവുമായി അഴിയൂര്‍ വനിതാ സഹകരണ സംഘം; സംസ്ഥാന തലത്തില്‍ അവാര്‍ഡ്‌


അഴിയൂര്‍: സംസ്ഥാന സഹകരണ വകുപ്പ് പ്രഖ്യാപിച്ച സംസ്ഥാന തല ബെസ്റ്റ് പെര്‍ഫോമന്‍സ്‌ അവാര്‍ഡ് അഴിയൂര്‍ വനിതാ സഹകരണ സംഘത്തിന്. വാര്‍ത്താ സമ്മേളനത്തിലാണ് ബാങ്ക് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അവാര്‍ഡും സംഘത്തിനാണ് ലഭിച്ചത്. ലഭിക്കുന്ന അവാര്‍ഡ് തുക അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കാന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വനിതാ സഹകരണ സംഘത്തിന് കുഞ്ഞിപ്പള്ളിയില്‍ ഒരു മെഡിക്കല്‍ ലാബും ഫിസിയോ തെറാപ്പി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഹെഡ് ഓഫീസിന് പുറമെ കോറോത്ത്‌ റോഡിലും പൂഴിത്തലയിലും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഴിയൂര്‍ ചുങ്കത്ത് മെഡിക്കല്‍ ലാബും കോറോത്ത് റോഡില്‍ പുതുതായി പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റും ആരംഭിക്കാനും ഭരണസമതി തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഒ.കെ ഷാജി, ബിന്ദു ജെയ്‌സണ്‍, ബി.കെ റഷിന എന്നിവര്‍ പങ്കെടുത്തു.