സ്ത്രീ ശാക്തീകരണം, തൊഴില്‍ സംരഭവുമായി വനിതകള്‍; പേരാമ്പ്ര പൗര മന്ദിരത്തില്‍ സ്റ്റാര്‍ ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്റ്റാര്‍ ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര പൗര മന്ദിരത്തില്‍ ആരംഭിച്ച ഗാര്‍മെന്റ്‌സ് ആന്റ് റെഡിമെയ്ഡ് യൂനിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു നിര്‍വ്വഹിച്ചു.

ആര്‍.ഇ.എസ്.ടി.ഐ കനറാ ബാങ്ക് മാത്തറയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ വിദഗ്ദ പരിശീലനം ലഭിച്ച 10 വനിതകളാണ് ഈ സ്വയം തൊഴില്‍ സംരഭം ആരംഭിച്ചത്. 3.24 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ഈ സംരംഭത്തിന് പേരാമ്പ്ര ഗ്രാമീണ്‍ ബാങ്ക് ശാഖയാണ് ലോണ്‍ അനുവദിച്ചത്. 75 ശതമാനം തുക ബ്ലോക്ക് പഞ്ചായത്ത് സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രസ് മിന തങ്കേ കണ്ടി, കെ.കെ പ്രേമന്‍ ബ്ലോക്ക് വ്യവസായ ഓഫീസര്‍ അവര്‍ നാഥ്, ആര്‍.ഇ.എസ്.ടി.ഐ ഡയറക്ടര്‍ പ്രേം ലല്‍കേശവന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ എം.ആര്‍. വിഷ്ണു, വ്യവസായ വകുപ്പ് ഇന്റേണ്‍ പ്രേംജിഷ്ണു, സേവ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനര്‍ വി.പി. ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാര്‍ ടൈലറിംഗ് ആന്റ് ഗാര്‍മെന്റ്‌സ് യൂനിറ്റ് പ്രസിഡന്റ് ഷൈനാരാ ഗേഷ് സ്വാഗതവും സെക്യാ സുകന്യ പി.എസ്. നന്ദിയും പറഞ്ഞു.