മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു; ജനുവരി ഏഴിന് നില്‍പ് സമരം
അഴിയൂര്‍: മുക്കാളി റെയില്‍വേ സ്‌റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്താന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. അന്നേ ദിവസം പകല്‍ പന്ത്രണ്ട് മണിക്കാണ് സമരം സംഘടിപ്പിക്കുന്നത്.
കോവിഡിന് മുമ്പ് മുക്കാളി റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് പുന;സ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍, തൃശ്ശൂര്‍-കണ്ണൂര്‍, മംഗളൂരു-കോഴിക്കോട് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നാണ് പ്രധാന ആവശ്യം. നിരവധി തവണ പ്രതിഷേധിച്ചിട്ടും അനുകൂലമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നില്‍പ് സമരം സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധകള്‍, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേന്‍ പ്രതിനിധികള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും.
Description: Standing strike on January 7 against the neglect of Mukkali railway station