പേരാമ്പ്ര സബ്ജില്ലാകലോത്സവത്തില്‍ വഴി തെറ്റില്ല; മത്സരാര്‍ഥികള്‍ക്ക് എളുപ്പം വേദിയിലെത്താന്‍ ക്യു.ആര്‍. കോഡുമായി സെന്‍റ് തോമസ് യു.പി. സ്കൂള്‍
കൂരാച്ചുണ്ട്: പേരാമ്പ്ര സബ്ജില്ലാകലോത്സവം നടക്കുന്ന കൂരാച്ചുണ്ടില്‍ മത്സരാര്‍ത്ഥികള്‍ക്ക് വഴി തെറ്റാതിരിക്കാന്‍ ഹൈടെക് ഹെല്‍പ്പ് ഡെസ്‌ക്കുമായി കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി സ്‌കൂള്‍ അധ്യാപകര്‍. കൂരാച്ചുണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്ന 10 മത്സര വേദികള്‍ പെട്ടെന്ന് കണ്ടെത്താനും ആശയക്കുഴപ്പം ഇല്ലാതെ മത്സരാര്‍ത്ഥികള്‍ക്ക് വേദികളില്‍ എത്താനുമുള്ള സംവിധാനങ്ങളാണ് ആതിഥേയരായ യു.പി സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്.
മത്സര വേദികളില്‍ വച്ചിരിക്കുന്ന ക്യൂ.ആര്‍ കോഡ് മൊബൈല്‍ ഫോണില്‍ സ്‌കാന്‍ ചെയ്യുകയേ വേണ്ടൂ.. ഗൂഗിള്‍ മാപ്പ് മത്സരാര്‍ത്ഥിയെ പോകേണ്ട വേദിയിലേക്ക് നാവിഗേറ്റ് ചെയ്യും. പൊതു വിഭാഗത്തില്‍ പെട്ട വേദികള്‍ക്ക് പുറമേ അറബിക്, സംസ്‌കൃത കലോത്സവ വേദികളും, ഭക്ഷണശാല, പാര്‍ക്കിംഗ് ഏരിയ എന്നിവയും കൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേഗത്തില്‍ കണ്ടെത്താന്‍ കഴിയും.
83 സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം കുട്ടികള്‍ മാറ്റുരക്കുന്ന പേരാമ്പ്ര സബ് ജില്ല കലോത്സവത്തില്‍ വിദ്യാര്‍ത്ഥികല്‍ക്ക് എളുപ്പം വേദികള്‍ കണ്ടെത്താന്‍ ഈ ഹൈടെക് ഹെല്‍പ് ഡെസ്‌ക് സംവിധാനം വളരെ സൗകര്യപ്രധമാവും.
സെന്റ്.തോമസ് യു പി സ്‌കൂളിലെ അധ്യാപകരായ നൂബിന്‍ ജോസഫ്, ജസ്റ്റിന്‍ ജോസഫ്, ജിഷ ജോര്‍ജ്, റോസ് മരിയ പി.ടി.എ പ്രസിഡന്റ് ബെസ്ലിന്‍ മഠത്തിനാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നൂതന സംവിധാനം ഒരുങ്ങിയത്. കേരളത്തില്‍ ആദ്യമായിട്ടാണ് സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തരമൊരു സംവിധാനം ഒരുക്കപ്പെടുന്നത്.
വീഡിയോ കാണാം
summary: St. Thomas UP school create QR code to find venues for perambra sub district arts festival