കാസര്‍ഗോഡ് പത്താംക്ലാസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
കാസര്‍ഗോഡ്: പത്താംക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പതിനഞ്ചുകാരനായ അരുള്‍ വിമല്‍ ആണ് മരിച്ചത്. ചെറുപുഴ സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകനാണ്.
ഇന്ന് രാവിലെ ശ്വാസതടസത്തെ തുടര്‍ന്ന് അരുളിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മരണം സംഭവിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംസ്‌കാരം ചെറുപുഴ ചര്‍ച്ച് സെമിത്തേരിയില്‍ നടത്തും.
അരുളിന്റെ അച്ഛനും കായിക അധ്യാപകനുമായ അമല്‍ ജോസും സര്‍വ്വീസിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.