തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറുശതമാനം വിജയം; 65 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ്


പാലേരി: വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നൂറുശതമാനം വിജയം. 365 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാ കുട്ടികളും മിക്കച്ച വിജയമാണ് നേടിയിരിക്കുന്നത്.

65 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 185 ആണ്‍കുട്ടികളും 180 പെണ്‍കുട്ടികളുമാണ് സ്‌കൂളില്‍ പരീക്ഷ എഴുതിയിരുന്നത്. മലയാളം ഒന്നാം പേപ്പറില്‍ 270 കുട്ടികള്‍ മുഴുവന്‍ എ പ്ലസ് നേടിയപ്പോള്‍ രണ്ടാം പേപ്പറില്‍ 289 കുട്ടികളും എ പ്ലസ് നേടി. ഇംഗ്ലീഷിന് 146, സോഷ്യല്‍ സയന്‍സിന് 129, കെമിസ്ട്രിയ്ക്ക് 223, ഫിസിക്‌സിന് 159, ബയോളജിയ്ക്ക് 185, ഐ.ടിയ്ക്ക് 218, കണക്കിന് 99 വിദ്യാര്‍ത്ഥികള്‍ വീതം എ പ്ലസ് സ്വന്തമാക്കി.

99.7%മാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.

വൈകുന്നേരം നാലുമണി മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിട്ടുണ്ട്.