മുഴുവന്‍ എ പ്ലസ് നേടിയത് 102 വിദ്യാര്‍ഥികള്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


നൊച്ചാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയവുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതിയ 491 വിദ്യാര്‍ഥികളില്‍ 489 വിദ്യാര്‍ഥികള്‍ വിജയം നേടി. 102 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസോടെ വിജയിച്ചത്.

കഴിഞ്ഞ വര്‍ഷം 59 വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 41 വിദ്യാര്‍ഥികള്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി. 34 പേര്‍ എട്ട് വിഷയത്തിലും 20 പേര്‍ ഏഴ് വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി.

99.7%മാണ് ഇത്തവണ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.