വിജയത്തിന്റെ പൊന്‍ തിളക്കവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 158 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസുമായി ചരിത്ര നേട്ടത്തിലേക്ക്, വിജയം 99.99%


പേരാമ്പ്ര: ചരിത്ര വിജയവുമായി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍. 158 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. ഇതോടെ സ്കൂളിലെ മൊത്തം കുട്ടികളില്‍ 33% വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 97 വിദ്യാര്‍ത്ഥികള്‍ക്കായിരുന്ന മുഴുവന്‍ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ വലിയ വര്‍ദ്ധനവാണ് സ്‌കൂള്‍ കൈവരിച്ചിരിക്കുന്നത്.

99.99% വിജയമാണ് ഇത്തവണ സ്‌കൂളിന്റെ മൊത്തത്തിലുള്ള വിജയം. 484 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 483 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും മികച്ച വിജയമാണ് കാഴ്ച്ച വെച്ചത്. 48 വിദ്യാര്‍ത്ഥികള്‍ 9 വിഷയത്തില്‍ എ പ്ലസ് നേടി.

99.7%മാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.

വൈകുന്നേരം നാലുമണി മുതല്‍ പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിട്ടുണ്ട്.