ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാടിന്റെ നേതൃത്വത്തില്‍ തറമ്മലില്‍ എസ്.എസ്.എല്‍.സി പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


പേരാമ്പ്ര: ശിഹാബ് തങ്ങള്‍ റീലിഫ് സെല്‍ കാരയാട് – തറമ്മല്‍ അങ്ങാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ളെ അനുമോദിച്ചു.

 

ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ തറമ്മല്‍ അബ്ദുല്‍ സലാമിനുള്ള ആദരവും മര്‍ഹും പി.എം അവറാന്‍ ഹാജി അനുസ്മരണ സമ്മേളനവും നടത്തി. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി.കെ..എ ലത്തിഫ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ധിന്‍ തറമ്മല്‍ അധ്യക്ഷത വഹിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. വി.വി.എം ബഷീര്‍, അമ്മത് പൊയിലങ്ങല്‍, ടി മുത്തു കൃഷ്ണന്‍, എന്‍.പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, കെ..എം അബ്ദുല്‍ സലാം, ശുഹൈബ് എം.പി എന്നിവര്‍ സംസാരിച്ചു

 

എന്‍.കെ അഷ്‌റഫ് സ്വാഗതവും കാസീം ഇ.കെ നന്ദിയും പറഞ്ഞു.