എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപന തിയ്യതികള്‍ അറിയാം


കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 20ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ (എച്ച്.എസ.്ഇ), വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ (വി.എച്ച്.എസ്.ഇ) പരീക്ഷാഫലങ്ങളുമെത്തും. പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ http://keralaresults.nic.in, http://dhsekerala.gov.in എന്നിവയില്‍ പരിശോധിക്കാം.

റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ.്എസ്.എല്‍.സി, എച്ച്.എസ്.ഇ ഫലങ്ങള്‍ പരിശോധിക്കാം. http://kerala.gov.in, keralaresults.nic.in, http://results.itschool.gov.in, http://cdit.org, http://prd.kerala.gov.in, http://results.nic.in, http://educationkerala.gov.in, http://examresults.net/kerala എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

ഈ വര്‍ഷം 2022 മാര്‍ച്ച് 31 നും ഏപ്രില്‍ 29 നും ഇടയില്‍ നടത്തിയ SSLC പരീക്ഷയില്‍ 4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയില്‍ നാല് ലക്ഷം വിദ്യാര്‍ഥികളും പരീക്ഷയെഴുതി.

കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സിയില്‍ 99.47 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 87.94 ശതമാനവുമായിരുന്നു വിജയം.