എസ്.എസ്.എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവം; ടീം പുറ്റാമ്പൊയിൽ ചാമ്പ്യാന്മാർ


ആയഞ്ചേരി: രണ്ട് ദിവസങ്ങളിലായി നടന്ന മുപ്പത്തി ഒന്നാമത് എഡിഷൻ എസ്‌.എസ്‌.എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പുറ്റാമ്പൊയിൽ യൂണിറ്റ് ചാമ്പ്യന്മാരായി. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ത്വാഹാ തങ്ങൾ ആയഞ്ചേരിയുടെ അദ്ധ്യക്ഷത വഹിച്ചു.

ഡിവിഷൻ സെക്രട്ടറി സ്വാലിഹ് നൂറാനി, ആയഞ്ചേരി സിറാജുൽ ഹുദാ മസ്ജിദ് ചീഫ് ഇമാം അൻവർ ലത്വീഫി എന്നിവർ സംസാരിച്ചു. സെക്ടർ ജനറൽ സെക്രട്ടറി റാഷിദ് അഹ്സനി സ്വാഗതവും, റൗഫ് എടി നന്ദിയും പറഞ്ഞു.

വിവിധ മത്സരങ്ങളിൽ ആറ് വിഭാഗങ്ങളിലായി പത്ത് യൂണിറ്റ് ടീമുകൾ മാറ്റുരച്ചു. പുറ്റാമ്പൊയിൽ യൂണിറ്റിന് കലാകിരീടം ലഭിച്ചു. ചേറ്റുകെട്ടി, ആയഞ്ചേരി ടീമുകൾ രണ്ടാം സ്ഥാനം പങ്കിടുകയും , പൈങ്ങോട്ടായി മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

സമാപന ചടക്കുകൾക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടിഎ റഷീദ് മുസ്ലിയാർ നേതൃത്വം നൽകി. സീബ് കുഞ്ഞബ്ദുല്ല ഹാജി, സഅദുല്ല സഖാഫി എന്നിവർ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അബ്ദുറഹ്മാൻ സഖാഫി, ഡിവിഷൻ സെക്രട്ടറി മുഹമ്മദ് കമാൽ, സ്വാഗതം സംഘം കൺവീനർ സിറാജ് ആയഞ്ചേരി, ആശിഖ് സഖാഫി, ഷാദിൽ ആയഞ്ചേരി എന്നിവർ സംബന്ധിച്ചു.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സയ്യിദ് സിയാദ്, അസ്ലം സഖാഫി, മുബഷിർ പൈങ്ങോട്ടായി, റഷാദ് എടി, ഇർഷാദ് ചുണ്ടേകൈ, ആശിഖ് പുറ്റാമ്പൊയിൽ, ഷഫീൽ കാമിച്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.