എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവ്; ടീം പുറ്റാമ്പൊയിൽ ചാമ്പ്യാന്മാർ


ആയഞ്ചേരി: രണ്ട് ദിവസങ്ങളിലായി നടന്ന 31ാംമത് എഡിഷൻ എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പുറ്റാമ്പൊയിൽ യൂണിറ്റ് ചാമ്പ്യന്മാരായി. 6 വിഭാഗങ്ങളിലായി 10 ടീമുകൾ മാറ്റുരച്ചു. പുറ്റാമ്പൊയിൽ യൂണിറ്റ് കലാകിരീടം നേടി. ചേറ്റുകെട്ടി, ആയഞ്ചേരി ടീമുകൾ രണ്ടാം സ്ഥാനം പങ്കിടുകയും , പൈങ്ങോട്ടായി മൂന്നാം സ്ഥാനം നേടുകയും ചെയ്തു.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ടിവി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.സീബ് കുഞ്ഞബ്ദുല്ല ഹാജി, സഅദുല്ല സഖാഫി , എന്നിവർ വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു ത്വാഹാ തങ്ങൾ ആയഞ്ചേരിയുടെ അദ്ധ്യക്ഷത വഹിച്ചു. സ്വാലിഹ് നൂറാനി, അൻവർ ലത്വീഫി എന്നിവർ സംസാരിച്ചു. സെക്ടർ ജനറൽ സെക്രട്ടറി റാഷിദ് അഹ്സനി സ്വാഗതവും, റൗഫ് എ ടി നന്ദിയും പറഞ്ഞു.സമാപന സെഷൻ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടിഎ റഷീദ് മുസ്ലിയാർ നേതൃത്വം നൽകി.