ഭക്തിസാന്ദ്രമായ മൂന്ന് ദിവസങ്ങൾ; കല്ലോട് വയങ്ങോട്ടുമ്മൽ ശ്രീ പരദേവത ക്ഷേത്രത്തിൽ ശ്രീമദ് ഭഗവദ് ഗീത ജ്ഞാനയജ്ഞം


പേരാമ്പ്ര: കല്ലോട് വയങ്ങോട്ടുമ്മൽ ശ്രീ പരദേവത ക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശ്രീമദ് ഭഗവദ് ഗീത ജ്ഞാനയജ്ഞത്തിന് തുടക്കമായി. ആർട്ട് ഓഫ് ലിവിങ് ബംഗലൂരു ആശ്രമത്തിലെ ബ്രഹ്മചാരി ഷിജു ജി. ആണ് യജ്ഞാചാര്യൻ.

ഉദ്ഘാടന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ടി. സുരേഷ്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ വി.പി. ബാലകൃഷ്ണൻ നായർ വൃന്ദാവനം, രാമദാസ് ടി. എന്നിവർ സംബന്ധിച്ചു.

ചടങ്ങിൽ വെച്ച് ഭഗവദ്ഗീതയുടെ പ്രതികൾ തോട്ടത്തിൽ രാജൻ നായർ വിതരണം ചെയ്തു.