‘നരേന്ദ്ര മോദി-പിണറായി സര്‍ക്കാറുകളെ ജനം വെറുത്ത് തുടങ്ങി’; കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ് ശ്രീജേഷ് ഊരത്ത്


കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത് ചുമതലയേറ്റു. കുറ്റ്യാടി നന്മ ഓഡിറ്റേറിയത്തില്‍ വച്ച് നടന്ന പരിപാടി കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വികസന വിരുദ്ധ – ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിനെയും, മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാറിനെയും ജനം വെറുത്ത് തുടങ്ങിയെന്നും, മോദിയുടെയും പിണറായിയുടെയും അഴിമതിക്കെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും, ഉദ്ഘാടന പ്രസംഗത്തിനിടെ കെ.മുരളീധരന്‍ പറഞ്ഞു.

ബൂത്ത് തലത്തിൽ കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും, പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള ചില പൊട്ടലും ചീറ്റലും കാര്യമാക്കേണ്ടതില്ലന്നും ഇവയെക്കെ പരിഹരിച്ചു മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മരക്കാട്ടേരി ദാമോദരൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, സി.വി.കുഞ്ഞികൃഷ്ണൻ, കെ.ടി.ജയിംസ്. പ്രമോദ് കക്കട്ടിൽ, കെ പി രാജൻ, മഠത്തിൽ ശ്രീധരൻ, കാവിൽ രാധാകൃഷ്ണൻ, അച്ചുതൻ പുതിയെടുത്ത്, പി.കെ ഹബീബ്, എസ്.ജെ സജീവ് കുമാർ, ബവിത്ത് മലോൽ, വി.കെ.ഇസ്ഹാഖ്, എം.കെ ഭാസ്കരൻ, കേളോത്ത് കുഞ്ഞമ്മത് കുട്ടി, കെ.പി അബ്ദുൾ മജീദ് , പി.പി ആലിക്കുട്ടി, ടി.സുരേഷ് ബാബു, ഗീത ആയഞ്ചേരി, ശ്രീജേഷ് ഊരത്ത് എന്നിവർ പ്രസംഗിച്ചു.

വിവിധ ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധികൾ, യുത്ത്, കെ.എസ്.യു ഭാരവാഹികൾ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.