തൂണേരിയിൽ കൊല്ലപ്പെട്ട ഷിബിനെതിരെ സമൂഹമാധ്യമങ്ങളിൽ നുണ പ്രചരണം; പിതാവ് പരാതി നൽകി
നാദാപുരം: തൂണേരിയിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കുന്നതായി പരാതി. ഷിബിൻ കൊലക്കേസിൽ ഏഴ്മു സ്ലിംലീഗ് പ്രവർത്തകരെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നുണ പ്രചാരണം ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഷിബിൻ്റെ അച്ഛൻ സി കെ ഭാസ്കരൻ നാദാപുരം പൊലീസിൽ പരാതി നൽകി.
സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെയും വ്യാജ പ്രചാരണം നടത്തുന്നുണ്ട്. നാടിന്റെ സമാധാനം തകർക്കുന്ന രീതിയിൽ വിദ്വേ ഷപ്രചാരണം നടത്തുന്നവർ ക്കെതിരെ കർശന നടപടി സ്വീ കരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
ഷിബിനെ 2015 ജനുവരി 22നാണ് ഷിബിൻ കൊല്ലപ്പെട്ടത്. കേസിൽ ഒന്നാം പ്രതി വിദേശത്തുള്ള തെയ്യമ്പാടി ഇസ്മായിൽ ഇതുവരെ കോടതിയിൽ കീഴടങ്ങിയിട്ടില്ല.