വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍; വിശദമായി നോക്കാം


വടകര: ഐഎച്ച്ആര്‍ഡിയ്ക്ക് കിഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ മുപ്പതോളം സീറ്റുകളില്‍ ആഗസ്റ്റ് 12 ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

www.polyadmission.org മുഖേന നിലവില്‍ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കാത്തവര്‍ www.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ലഭ്യമായിട്ടുള്ള വണ്‍ ടൈം രജിസ്ട്രേഷന്‍ എന്ന ലിങ്ക് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനായി ഫീസ് അടച്ചശേഷം ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ നല്‍കാം.

വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്തശേഷം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാനും അവസരം ഉണ്ടായിരിക്കും. ഫോണ്‍: 9497840006, 9847979857.