സ്പോർട്സ് ആവട്ടെ ജീവിത ലഹരി, വടകര നഗരസഭ ദിശ താലൂക്ക് തല കായികമേള സമാപിച്ചു; മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ കിരീടം
വടകര: നഗരസഭ ദിശ താലൂക്ക് തല കായികമേള സമാപിച്ചു. മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കിരീടം നേടി. നഗരസഭാ മുൻ ചെയർമാൻ കെ.രഘുനാഥ് സ്മാരക ഓവർ ഓൾ ട്രോഫിയും അമ്പതിനായിരം രൂപ ക്യാഷ്പ്രൈസുമാണ് മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കിയത്.
വടകര നഗരസഭ സമഗ്ര കായിക വിദ്യാഭ്യാസ പ്രൊജക്ട് ആയ ദിശയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് സ്പോർട്സ് ആവട്ടെ ജീവിത ലഹരി എന്ന സന്ദേശമുയർത്തി താലൂക്ക്തല കായിക മേള സംഘടിപ്പിച്ചത്. സമാപന സമ്മേളനം ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. മേളയുടെ പതാക അടുത്ത വർഷം മേള നടത്തിപ്പു വരെ സൂക്ഷിക്കാനായി ദിശാകായിക താരം ഇവാൻ ഷാ ചെയർപേഴ്സണെ ഏല്ലിച്ചു. വൈസ് ചെയർമാൻ പി.കെ. സതീശൻ അധ്യക്ഷനായി.

വട്ടോളി സംസ്കൃതം ഹൈസ്കൂൾ റണ്ണർ അപ്പ് ആയി. മുൻ ചെയർമാൻ ടി.പി.ചന്ദ്രൻ സ്മാരക ട്രോഫിയും ഇരുപത്തിയയ്യായിരം രൂപ ക്യാഷ്പ്രൈസിമാണ് റണ്ണേർസ് അപ്പിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തിന് മുൻ ചെയർമാൻ അഡ്വ: കെ.വാസുദേവൻ സ്മാരക ടോഫിക്കും പതിനായിരം രൂപ ക്യാഷ്പ്രൈസുമാണ്. ഇതിന് കാർത്തികപ്പള്ളി നമ്പർ വൺ യു.പി.സ്കൂളും അർഹരായി. സിന്ധു പ്രേമൻ , എൻ.കെ.പ്രഭാകരൻ, ടി.വി.ഹരിദാസൻ , പി.പി. ബാലകൃഷ്ണൻ , കാനപ്പള്ളി ബാലകൃഷ്ണൻ , കെ. നളിനാക്ഷൻ, എൻ.കെ.ഹരിഷ് , ഷീജിത്ത് വി കെ.ടി.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.