സ്പോർട്സാണ് ലഹരി, കലയാണ് ലഹരി, ജീവിതമാണ് ലഹരി; വടകരയിൽ പ്രഭാഷണം സംഘടിപ്പിച്ച് കലാ സാംസ്കാരിക അക്കാദമി


വടകര: നഗരസഭയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ പരിചയുടെ ഭാ​ഗമായി കലാ സാംസ്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. സാംസ്കാരിക ചത്വരത്തിൽ നടന്ന പ്രഭാഷണ പരിപാടി നഗരസഭ ചെയർ പേഴ്സൻ ശ്രീമതി കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.
ഷൈലേഷ്.പി എം ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.

സ്പോർട്സാണ് ലഹരി, കലയാണ് ലഹരി, ജീവിതമാണ് ലഹരി എന്ന ആശയം മുൻനിർത്തിയായിരുന്നു പ്രഭാഷണം. ചെട്യാത്ത് യു.പി.സ്കൂൾ കുട്ടികൾ അതരപ്പിച്ച ഫ്ളാഷ് മോബ് , കർട്ടൻ പേരാമ്പ്ര അവതരിപ്പിച്ച ജീവിതം മനോഹരമാണ് എന്ന നാടകവും അരങ്ങേറി. വൈസ് ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷനായി. രാജിത പതേരി, സിന്ധു പ്രേമൻ , പി.സജീവ് കുമാർ ,എൻ.കെ.പ്രഭാകരൻ, ടി.ടി. വത്സൻ എന്നിവർ സംസാരിച്ചു.