വിദ്യാര്‍ഥികളുടെ അത്‌ലറ്റികസ്, ഗെയിംസ് കഴിവുകള്‍ക്ക് പ്രോത്സാഹനം; കൂരാച്ചുണ്ട് സെന്റ് തോമസ് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് അക്കാദമിയ്ക്ക് തുടക്കമായി
കൂരാച്ചുണ്ട്: എല്‍.പി സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികളുടെ അത്‌ലറ്റികസ്, ഗെയിംസ് കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനുമായി സെന്റ് തോമസ് സ്‌കൂളില്‍ സാന്തോം സ്‌പോര്‍ട്‌സ് അക്കാദമി രൂപീകരിച്ചു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അക്കാദമി രൂപീകരിച്ചത്.
സ്‌കൂള്‍ മാനേജര്‍ ഫാ വിന്‍സന്റ കണ്ടത്തില്‍ ഉദ്ഘാട ചെയ്തു. അക്കാദമി പ്രസിഡന്റ് ജോബി വാളിയംപ്ലാക്കല്‍ അധ്യക്ഷതവഹിച്ചു.
പിടിഎ പ്രസിഡന്റുമാരായ സണ്ണി എബ്രയില്‍, ബെസ്‌ലിന്‍ മഠത്തിനാല്‍, പ്രധാനാധ്യാപകരായ ജേക്കബ് കോച്ചേരി, ബിജുമാത്യു, പരിശീലകരായ നൂസിന്‍ മൂവാറ്റുപുഴ, അമീന്‍ മലപ്പുറം അക്കാദമി വൈസ് പ്രസിഡന്റുമാരായ ജയ്‌സണ്‍ എബ്രയില്‍, റഫീഖ് മുഖംവീട്ടില്‍, സ്‌പോര്‍ട്‌സ് ജോയിന്റ് കോഓര്‍ഡിനേറ്റര്‍ ഹാരിസ് ചേംബ്ലായി എന്നിവര്‍ സംസാരിച്ചു.