ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ; സ്പെഷ്യൽ വാർഡ്സഭ ചേർന്ന് വടകര നഗരസഭ
വടകര: 2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വടകര നഗരസഭയിൽ ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ ചേർന്നു. നഗരസഭ ടൗൺഹാളിൽ ചേർന്ന വാർഡ്സഭ നരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് കൊണ്ട് എല്ലാ വർഷവും പദ്ധതികൾ ആവിഷ്കരിച്ച് അർഹത മാനദണ്ഡപ്രകാരം ഇവർ ആവശ്യപ്പെടുന്ന എല്ലാ സഹായവും ചെയ്തു വരികയും ഇവർക്ക് അർഹതപ്പെട്ട സ്കോളർഷിപ്പ് തുക ഉൾപ്പെടെ യാതൊരു മുടക്കവും ഇല്ലാതെ നൽകിവരികയും ചെയ്യാറുണ്ടെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.
പ്രയാസം അനുഭവക്കുന്ന ഇത്തരക്കാർക്കായി മുച്ചക്രവാഹനം, സഹായ ഉപകരണം, കേൾവി ഉപകരണം, പെട്ടിക്കട, മുട്ടക്കോഴി വളർത്തൽ ഉൾപ്പെടെയുള്ള പദ്ധതികൾ നിർവഹിച്ചുവരുന്നു. ഇവരുമായി ബദ്ധപ്പെട്ട് പുതിയ ആവശ്യങ്ങൾ മനസ്സിലാക്കാനും പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുമാണ്. വീണ്ടും വാർഡ് സഭ ചേർന്നത്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പിപ്രജിത സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിത പതേരി, സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർ മാരായ എൻ.കെ.പ്രഭാകരൻ, കെ.കെ.വനജ, സി.കെ.കരീം, നിർവഹണ ഉദ്യോഗസ്ഥ ജാസ്മിൻ എന്നിവർ സംസാരിച്ചു.
Summary: Special schemes for the differently abled; Vadakara Municipality with Special Ward Sabha