പന്തിരിക്കരയിലെ സ്വര്‍ണ്ണക്കടത്തു കേസ്; പ്രതികളെ കണ്ടെത്താനായി പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം; അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പെക്ടര്‍ കെ. സുഷീര്‍


പേരാമ്പ്ര: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ കാണാതായ കോയിക്കുന്നുമ്മല്‍ നാസറിന്റെ മകന്‍ ഇര്‍ഷാദ് (26)മായി ബന്ധപ്പെട്ട് പേരാമ്പ്ര എ.എസ്.പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പെക്ടര്‍ കെ. സുഷീര്‍ ആണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ പുരോഗതി പേരാമ്പ്ര എ.എസ്.പി ദിവസേന വിലയിരുത്തും.

പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ആര്‍.സി ബിജു, ഹബീബുള്ള, കെ. അബ്ദുള്‍ ഖാദര്‍, പി.കെ സത്യന്‍, രാജീവ് ബാബു, വി.കെ സുരേഷ്, അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.കെ മനോജ് കുമാര്‍, സി.പി സിയാദ്, സി.കെ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.കെ ബേബി, കെ. അജീഷ് കുമാര്‍, എന്‍. രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എം. രഞ്ചിഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ല പൊലിസ് മേധാവി ആര്‍. കറുപ്പസാമി അറിയിച്ചു.

summery: special investigation team was formed under the leadership of the case in the panthirikkara