വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി കേഡറ്റുകളുടെ മൂന്നു ദിവസ ക്യാമ്പ് നടത്തി


പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വിദ്യാര്‍ത്ഥികളുടെ മൂന്ന് ദിവസ ക്യാമ്പ് നടത്തി. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ എം.സജീവ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എച്ച്.സനൂപ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വി.അനില്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി.യൂസഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി.ജയരാജ്, പി.കെ.രവിത, കെ.പി.മുരളികൃഷ്ണദാസ്, ടി.കെ.റിയാസ്, വന്ദന സജിത്ത്, ലാമിയ സിന്‍ഷ സുരേഷ്, ഇവാന്‍ ഹാഷ്മി, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ഡോ. എം.എസ്.അനാമിക, സിന്ധു വര്‍ഗീസ്, സീനത്ത് ഫൈസല്‍, എസ്.സിബിന്‍, ഗംഗ ശശി എന്നിവര്‍ ക്ലാസുകള്‍ എടുത്തു.