കരുത്തുറ്റ പോരാളികളായി കുട്ടിപ്പോലീസുകള്‍ അണിനിരന്നു; പേരാമ്പ്ര ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി
പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായിയുള്ള സംയുക്ത പാസിങ് ഔട്ട് പരേഡില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ സലൂട്ട് സ്വീകരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരേഡില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആവള ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂള്‍ യൂണിറ്റുകളിലെ 132 സീനിയര്‍ കേഡറ്റുകള്‍ പങ്കെടുത്തു.
ആവള ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹന ഹനാന്‍ പരേഡ് കമാന്ററായും പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിലെ പാര്‍വ്വണ സുരേഷ് സെക്കന്റ് കമാന്ററായും പരേഡ് നയിച്ചു. വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശ്വേത എസ് കൃഷ്ണ കേഡറ്റുകള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മികച്ച പ്ലാറ്റൂണുകളായി യഥാക്രമം വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂണിറ്റുകളെ തെരെഞ്ഞെടുത്തു.
നേരത്തെ പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ ഡിവൈഎസ്പി കുത്തിമോയിന്‍കുട്ടി അഭിവാദ്യം സ്വീകരിച്ചു. ജനപ്രതിനിധികര്‍, വിവിധ വകുപ്പ് മേധാവികള്‍, സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍, നാട്ടുകാര്‍, കേഡറ്റുകള്‍ എന്നിവര്‍ പരേഡിന്റെ ഭാഗമായി.