മൺസൂൺ എത്തി; അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത
കോഴിക്കോട്: കേരളത്തിൽ മൺസൂൺ എത്തി, അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 28 മുതൽ ജൂൺ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു അറിയിപ്പ്.
ഇത്തവണ മൂന്ന് ദിവസം മുമ്പാണ് കേരളത്തിൽ മൺസൂണെത്തിയതെന്നും കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു. തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിനാണ് സാധാരണ കേരള തീരത്ത് എത്താറുള്ളത്. കാ മെയ് 27ന് കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്.
കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്കുന്നില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ജൂൺ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടൽ.
തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കാലവർഷം എത്തിയെന്നു ഔദ്യോഗികമായി അറിയിച്ചത്. കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം ആണിത്.
മഴ കണക്കുന്നതോടെ ദുരന്ത ബാധിത പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.