താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ(53) ആണ് മരിച്ചത്. മകൻ ആഷിക്ക്(24) നെ പോലിസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം.
ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്ന ആഷിക്ക് മാതാവിനെ കാണുവാനാണ് നാട്ടിലെത്തിയത് . സുബൈദ ബ്രെയിൻ ട്യൂമറിന്റെ ചികിത്സ കഴിഞ്ഞ് സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. അടുത്ത വീട്ടിൽ നിന്നും കൊടുവാൾ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു.
Description: Son killed mother in Thamarassery