യാത്രാ ദുരിതത്തിന് പരിഹാരം; വില്ല്യാപ്പള്ളി കീഴൽ ദേവി വിലാസം റോഡ് നാടിന് സമർപ്പിച്ചു


വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കീഴൽ ദേവി വിലാസം സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററാണ് ഉദ്ഘാടനം നിർവഹിച്ചത്. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുള അദ്ധ്യക്ഷത വഹിച്ചു. റോഡ് പ്രവർത്തിക്കായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

ചടങ്ങിൽ വാർഡ് മെമ്പർ പി. പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. ജനപ്രതിനികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നിരവധി വിദ്യാർത്ഥികളും നാട്ടുകാരും ആശ്രയിക്കുന്ന ആണ് കീഴൽ ദേവി വിലാസം സ്കൂൾ റോഡ് പ്രവൃത്തി യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ.

Summary: Solution to travel woes; Villiyapally Keezhal Devi Vilasam Road dedicated to the nation