ഭാരത് ജോ ഡോ യാത്രയ്ക്ക് അഭിവാദ്യം; കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഐക്യദാര്‍ഡ്യ റാലിയും ദേശീയോദ്ഗ്രഥന സംഗമവും സംഘടിപ്പിച്ചു


കുറ്റ്യാടി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ ഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഐക്യദാര്‍ഡ്യ റാലിയും ദേശീയോദ്ഗ്രഥന സംഗമവും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷതവഹിച്ചു.

കേളോത്ത് കുഞ്ഞമ്മത് കുട്ടി, പി.പി ആലികുട്ടി, എസ്.ജെ സജീവ്കുമാര്‍, പി കെ സുരേഷ്, ടി സുരേഷ് ബാബു,സി കെ രാമചന്ദന്‍ ,പി പി ദിനേശന്‍, ഇ എം അസ്ഹര്‍, എന്‍.സി. കുമാരന്‍, നൗഷാദ് കോവില്ലത്ത്, എ.സി. അബ്ദുള്‍ മജീദ്, ഹാഷിം നമ്പാട്ടില്‍, എ.ടി ഗീത, പി.കെ ഷമീന, ലീബ സുനില്‍, കെ.പി കരുണന്‍ ,ബാപ്പറ്റ അലി, എ കെ വിജീഷ്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്‍, ജി കെ വരുണ്‍ കുമാര്‍, ഉബൈദ് വാഴയില്‍, ചാരുമ്മല്‍ കുഞ്ഞബ്ദുല്ല, സി എച്ച് മൊയ്തു, കാവില്‍ കുഞ്ഞബ്ദുല്ല, കിണറ്റും കണ്ടി അമ്മത്, എ കെ ഷംസീര്‍ , കെ ഷാജു, എന്‍ സാജിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.