ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ


ചോറോട്: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കി സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ. അംഗങ്ങളില്‍ നിന്നും സമാഹരിച്ച 50250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ മാസ്റ്റർ, സെക്രട്ടറി മുസ്തഫ മാസ്റ്റർ, ഖജാൻജി ശ്രീധരൻ ഒ.വി മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ പദ്മനാഭൻ കെ, ഉദേഷ് പി, ജോഷിമ വിനോദ്, രാധാകൃഷ്ണൻ തപസ്യ, സുരേഷ് പി, രമേശൻ കെ.പി, ഗീത ഇ.കെ എന്നിവർ ചേർന്ന് വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസിന് തുക കൈമാറി.