കലയുടെ ‘സ്നേഹാരാമം’; ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നവ്യാനുഭവമായി


നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നടന്നു. ‘സ്നേഹാരാമം’ എന്ന് പേരിട്ട മത്സരം കാണികൾക്ക് നവ്യാനുഭവമായി. ഇ.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വസന്ത കരിന്ത്രയിൽ ,സ്ഥിരംസമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ, റംല കുട്ട്യാപാണ്ടി, മെമ്പർമാരായ ടി.കെ. ഖാലിദ് , ഹാജറ ചെറൂണി, പി.കെ.ഖാലിദ് മാസ്റ്റർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അനു പാട്യംസ്, ഇ. കുഞ്ഞബ്ദുല്ല, വിസ്മയ എന്നിവർ സംസാരിച്ചു.