സ്നേഹ സുമങ്ങൾ; ചെക്യാട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ശ്രദ്ധേയമായി, നൃത്തം ചെയ്ത് ടീച്ചർമാരും
പാറക്കടവ്: ചെക്യാട് ഗ്രാമ പഞ്ചയത്തിലെ അങ്കണവാടി കുരുന്നുകളുടെ കലോത്സവം സ്നേഹ സുമങ്ങൾ ശ്രദ്ധേയമായി. ജി എം യു പി സ്കൂൾ പാറക്കടവിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ ഉദ്ഘാടനം ചെയ്തു. സുബൈർ പറേമ്മൽ അധ്യക്ഷത വഹിച്ചു.
മഫീദ സലീം, ഹാജറ ചെറൂണിയിൽ, ഖാലിദ് പി. കെ,അബൂബക്കർ വി കെ , മോഹൻദാസ് കെ പി, ഷൈനി കെ ടി കെ, ബീജ കെ, സ്കൂൾ ഹെഡ് മാസ്റ്റർ ജയൻ കെ, പ്രോഗ്രാം കോഡിനേറ്റർ അനു പാട്യംസ് തുടങ്ങിയവർ സംസാരിച്ചു. കുരുന്നുകളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം അങ്കണവാടി ടീച്ചർമാരുടെ സൂപ്പർ ഡാൻസും വേദിയിൽ അരങ്ങേറി. തുടർന്ന് കലോത്സവ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
Description: Sneha Sumas; Chekyat Grama Panchayat Anganwadi Kalatsavam was remarkable, teachers also danced