ഒരുമയോടെ മുന്നോട്ടു പോകാം; കടിയങ്ങാട് ഖുദ്ദാമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹ സദിനും ചതുര്‍ദിന മത പ്രഭാഷണത്തിനും തുടക്കമായി
കടിയങ്ങാട്: ‘തഹ് രീക്’ മഹല്ല് ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി കടിയങ്ങാട് ഖുദ്ദാമുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്‌നേഹസദസിനും ചതുര്‍ദിന മത പ്രഭാഷണത്തിനും തുടക്കമായി. ഖാസി മൊയ്ദു ഫൈസി വെള്ളമുണ്ട ഉദ്ഘാടനം ചയ്തു.
മഹല്ല് പ്രസിഡന്റ് അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. പരസ്പരം അറിയാനും മനസ്സിലാക്കാനും ശ്രമിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളെ തെറ്റിധാരണയുടെ ഫലമായിട്ട് മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പും വിഭാഗീയതയും സൃഷ്ടിച്ചു മേല്‍കോഴ്മ നേടാന്‍ മത്സരിക്കുന്നതിന് പകരം ഇത്തരം സദസുകളിലൂടെ സ്‌നേഹവും പരസ്പര ബഹുമാനവും നാം പ്രതീക്ഷിക്കേണ്ടതെന്ന് ചടങ്ങില്‍ ഫൈസി വ്യക്തമാക്കി.
സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി ഹെഡ് അഡ്മിനിസ്‌ട്രേഷന്‍ ശാന്തിഗിരി ആശ്രമം, കോഴിക്കോട് സ്‌നേഹ സന്ദേശ പ്രഭാഷണവും ശുഐബുല്‍ ഹൈതമി വാരാമ്പറ്റ മുഖ്യപ്രഭാഷണവും നടത്തി. 12,13 എന്നീ തിയ്യതി കളില്‍ മുസ്തഫ ഹുദവി ആക്കോട്, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും. 13ന് രാവിലെ മഹാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
കമ്മോത്ത് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ. സത്യന്‍, അടിയോടി മാസ്റ്റര്‍, നാഗത്ത് ജയശീലന്‍, പാളയാട്ട് ബഷീര്‍,സി.കെ. കുഞ്ഞിമൊയ്ദീന്‍ മൗലവി, തെക്കോലത്തു മൂസ ഹാജിഎന്നിവര്‍ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ചു മീഡിയ വിംഗ് പുറത്തിറക്കിയ സപ്ലിമെന്റ് ‘ചുവട് ‘ പ്രകാശനം ചെയ്തു. പി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.