ഞങ്ങളും കൃഷിയിലേക്ക് ; മേപ്പയ്യൂർ ടൗൺ വാർഡിലെ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ്


മേപ്പയ്യൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ടൗൺ വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു.

കൃഷി അസിസ്റ്റന്റ് സുഷേണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു അധ്യക്ഷത വഹിച്ചു.

സാവിത്രി ബാലൻ, നസീറ ചൈത്രം, മാധവി കരുവാൻകണ്ടി. വസന്ത തയ്യിൽ, സി.പി. ഫസീല, സി.പി. നിമിഷ, കരുവാൻകണ്ടി ജാനു എന്നിവർ സംസാരിച്ചു.