പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു
പേരാമ്പ്ര: പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മുയിപ്പോത്ത് പുത്തന്‍പുരയില്‍ ജമീല ആണ് മരിച്ചത്. 46 വയസാണ്. അമ്മതാണ് ഭർത്താവ്.
മക്കള്‍: അജ്മല്‍, അസ്‌ലം (ഇരുവരും ഗള്‍ഫ്), റഫീന.
മരുമക്കള്‍: ഷിഫാന, മുഹമ്മദ് (എരവട്ടൂര്‍).
സഹോദരങ്ങള്‍: റഫീഖ്, റംല (ഇരുവരും ചെറുവണ്ണൂര്‍), സബിയ (ആയോല്‍പ്പടി), നഫീസ (എരവട്ടൂര്‍).