കൂളാകാന്‍ പാമ്പ് കയറിയത് ഫ്രിഡ്ജിനുള്ളില്‍; കടിയങ്ങാട് സ്വദേശിയുടെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് പിടിച്ചെടുത്തത് ഒരു മീറ്ററോളം വലിപ്പമുള്ള ഉഗ്ര വിഷമുള്ള പാമ്പിനെ


കടിയങ്ങാട്: ഫ്രിഡ്ജിനുള്ളില്‍ നിന്ന് ഒരുമീറ്ററോളം വലിപ്പമുള്ള പാമ്പിനെ പിടികൂടി. കടിയങ്ങാട് രണ്ടെയാര്‍ പൂവ്വത്തിന്‍ ചുവട്ടില്‍ കളയം കുളത്ത് ജാഫര്‍ തങ്ങളുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.


ഉഗ്രവിഷമുളള ശരീരം മുഴുവന്‍ വളയങ്ങളുടെ അടയാളമുള്ള ഒരുമീറ്ററോളം വലിപ്പമുള്ള പാമ്പിനെയാണ് പിടികൂടിയത്.
അടുക്കളയില്‍ സൂക്ഷിച്ച ഫ്രിഡ്ജില്‍ നിന്നും പച്ചക്കറി എടുക്കാന്‍ തുറന്നപ്പോള്‍ വാതിലിന്റെ മുകളിലെ അറയിലാണ് പാമ്പിനെ കണ്ടത്. ഉടന്‍ അയല്‍വാസികളെ വിളിച്ച് പാമ്പിനെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്തു.