നികുതി വെട്ടിച്ച് ഡീസൽ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട താമരശ്ശേരി സ്വദേശി എടച്ചേരി പോലീസിന്റെ പിടിയില്‍
എടച്ചേരി: നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ഡീസൽ പിടികൂടാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. താമരശ്ശേരി ഉണ്ണികുളം പൂനൂർ സ്വദേശി പുതിയമ്പ്ര വീട്ടിൽ എൻ.പി ഷുഹൈബ് (40)നെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ താമരശ്ശേരിയില്‍ നിന്നാണ് ഇൻസ്പെക്ടർ ടി.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2024 സെപ്തംബറില്‍ കരിയാട് വച്ചാണ് കേസിനാസ്പദമായ സംഭവം. കെ.എൽ 57 എൻ 5430 നമ്പർ വാഹനത്തിൽ 2000 ലിറ്റർ ഡീസൽ നികുതി വെട്ടിച്ച് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഷുഹൈബ് അമിത വേഗതയിൽ ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൽ ഇടിപ്പിച്ച് വാഹനം ഓടിച്ച് പോവുകയായിരുന്നു.
ഡീസൽ കടത്തുന്ന ലോറിക്ക് മുന്നിലുണ്ടായിരുന്ന കെ.എൽ 12 9487 നമ്പർ കാർ റോഡിന് കുറുകെ നിർത്തി മാർഗതടസ്സം സൃഷ്ടിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തിയതാണ് കുറ്റം. നിർത്താതെ ഓടിച്ച് പോയ ഡീസൽ കടത്തുകയായിരുന്ന വാഹനം പിന്നീട് ചൊക്ലി കീഴ്മാടത്ത് നിന്ന് അനധികൃതമായി കടത്തുകയായിരുന്ന ഡീസലുമായി അധികൃതർ പിടികൂടി പിഴ ചുമത്തിയിരുന്നു.
Description: Smuggling of diesel by tax evasion; The suspects is in the custody of Edachery police