സ്മാര്‍ട്ട് കുറ്റ്യാടിയുടെ ‘വിജയോത്സവം’ ജൂലൈ 15ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌


വടകര: കുറ്റ്യാടി മണ്ഡലത്തില്‍ എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട്‌ കുറ്റ്യാടിയുടെ ഭാഗമായുള്ള ‘വിജയോത്സവം’ ജൂലൈ15ന് നടക്കും. രാവിലെ 10മണി മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് അദ്ദേഹത്തിന്റെ മോട്ടിവേഷന്‍ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും അതിന് പ്രാപ്തരാക്കിയ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളെയും ആദരിക്കുന്ന പരിപാടിയാണ്‌ വിജയോത്സവം.

കുറ്റ്യാടി മണ്ഡലത്തിലെ 11 ഹൈസ്‌ക്കൂളിലും 10 ഹയർസെക്കൻഡറി സ്‌ക്കൂളിലും ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലുമായി 1563 വിദ്യാർഥികളാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും വിഷയങ്ങളിലും എ പ്ലസ് നേടിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.