വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ‘സ്മാര്‍ട്ട് കുറ്റ്യാടി’; ‘വിജയോത്സവം’ ആഘോഷമാക്കി കുട്ടികള്‍


വടകര: എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ ‘സ്മാര്‍ട്ട്‌ കുറ്റ്യാടി’യുടെ ‘വിജയോത്സവം’ വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.

വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ 11 ഹൈസ്‌ക്കൂളിലും 10 ഹയർസെക്കൻഡറി സ്‌ക്കൂളിലും ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലുമായി 1563 വിദ്യാർഥികളാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും വിഷയങ്ങളിലും എ പ്ലസ് നേടിയത്.

കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം ലീന, കെ.പി ചന്ദ്രി, കെ.പി വനജ, ഡിഡിഇ സി മനോജ് കുമാര്‍, ഡോ.പി.ടി സന്ദീശ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ അഷ്‌റഫ്, സബിത മണക്കുനി, എന്‍ അബ്ദുള്‍ ഹമീദ്, ജില്ലാ പഞ്ചായത്തംഗം എന്‍.എം വിമല, പി.കെ ദിവാകരന്‍, വടയക്കണ്ടി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ അശോകന്‍ സ്വാഗതം പറഞ്ഞു.