എം.ടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി


കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്.

വിദഗ്ധഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ഐസിയുവിൽ തുടരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എം.ടി ഏറെനാളായി ചികിത്സയിലായിരുന്നു.

ശ്വാസതടസത്തെത്തുടർന്ന്‌ ഈ മാസം 15നാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ-ചലച്ചിത്ര മേഖലകളിലെ ഒട്ടേറെപ്പേര്‍ എം.ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Description: Slight improvement in MT Vasudevannair's health condition