പൊന്ന് ചെറുതായൊന്ന് ബ്രേക്കിട്ടു; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന് വില 64,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞ് 8,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണി വില. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകണം .
കഴിഞ്ഞയാഴ്ചയിലെ അവസാന ദിവസങ്ങൾ മുതൽ ഇന്നലെ വരെ സ്വർണ വില വർധനയായിരുന്നു ട്രെൻഡ്. പുതുവർഷത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വർണവില. രണ്ട് മാസങ്ങൾക്കുള്ളിൽ സ്വർണ വില റെക്കോഡ് കുതിപ്പായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

Description: Slight decline in gold prices in the state