വിവിധ ക്ലസ്റ്ററുകളിൽ നിന്നായി മാറ്റുരച്ചത് നിരവധി പേർ; എസ്.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖലാ സർഗലയം സമാപിച്ചു


പേരാമ്പ്ര: എടവരാട് മുഈനുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സയിൽ ആരംഭിച്ച എസ്.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖലാ “സർഗലയം” സമാപിച്ചു. സമാപന സമ്മേളനം എസ്. വൈ. എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ പാലേരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ടി.കെ കുഞ്ഞമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു, എടവരാട് എം.ഐ.എസ് മദ്രസ്സ കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ.അബ്ദുല്ലത്തീഫ്, അഹമദ് ദാരിമി ചങ്ങരോത്ത്, റാശിദ് ദാരിമി കടിയങ്ങാട്, പി. സൂപ്പി മൗലവി തുടങ്ങിയവർ സംസാരിച്ചു.


.
സയ്യിദ് അലി തങ്ങൾ പാലേരി, സമസ്ത പേരാമ്പ്ര മണ്ഡലം സെക്രട്ടറി റഷീദ് റഹ് മാനി കൈപ്രം, ടി.കെ.കുഞ്ഞമ്മത് ഫൈസി, ഖാസിം നിസാമി, അഹമദ് ദാരിമി, സഫീർ അശ്അരി, ടി.കെ ഫൈസൽ മാസ്റ്റർ, റഫീഖ് റഹ്മാനി, മുത്തലിബ് ഫൈസി, ഉനൈസ് പൈതോത്ത്, അമീർ പുറവൂര്, മജീദ് ആലിയോട്ട് എന്നിവർ വിജയികൾക്കുള്ള സമ്മാനധാനം നിർവ്വഹിച്ചു. ശാക്കിർ ഫൈസി, യൂനുസ് ഹുദവി, അഫ്സൽ സി.സി, സഫീർ കെ.സി, ഷംസീർ കെ., മിഖ്ദാദ് സംബന്ധിച്ചു.

എസ്.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖലാ ജനറൽ സെക്രട്ടറി ഉനൈസ് പൈതോത്ത് സ്വാഗതവും പേരാമ്പ്ര മേഖലാ സർഗലയം സെക്രട്ടറി മുത്തലിബ് വി. കെ നന്ദിയും പറഞ്ഞു.

Summary:SKSSF Perambra Region Sargalayam concluded