വിടാതെ പിൻതുടർന്ന് തേനീച്ചക്കൂട്ടം; പേരാമ്പ്ര നൊച്ചാട് തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ആറ് പേർക്ക് തേനീച്ചക്കുത്തേറ്റു


പേരാമ്പ്ര : നൊച്ചാട് രയരോത്ത് മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികളുൾപ്പടെ ആറ് പേർക്ക് തേനീച്ചക്കുത്തേറ്റു. ആർക്കുന്നുമ്മൽ ബുഷറ, കണ്ണോത്ത് അനിത, വടക്കെചാലിൽ സതി, ഞാണോകടവത്ത് കമല, വടക്കേമാവിലമ്പാടി ദേവി, കാരക്കണ്ടി ശങ്കരൻ എന്നിവർക്കാണ്
തിങ്കളാഴ്ചയാണ് സംഭവം.

കാരക്കണ്ടി ശങ്കരൻ്റെ പറമ്പിലെ കുറ്റിക്കാട് വെട്ടിവൃത്തിയാക്കുമ്പോൾ തേനീച്ചക്കൂട് ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. അനിതയ്ക്കാണ് ആദ്യം കുത്തേറ്റത്. ഈ സമയം രക്ഷിക്കാനെത്തിയപ്പോഴാണ് ശങ്കരനെ തേനീച്ചകൾ കൂട്ടത്തോടെ കുത്തിയത്. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി.