അത്തോളിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മണ്ണെടുക്കുന്നതിനിടെ ലഭിച്ചത് ആറ് വെടിയുണ്ടകൾ; അന്വേഷമാരംഭിച്ച് പോലീസ്


കൊയിലാണ്ടി: അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്ബില്‍നിന്നും മണ്ണെടുക്കുന്നതിനിടെ വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്.

പറമ്ബില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആറിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് ഇതെന്ന് സംശയിക്കുന്നു.

ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. വെടിയുണ്ടകൾക്ക് വലിയ കാലപ്പഴക് ഉളളതായി സംഘം പറഞ്ഞു. വെടിയുണ്ടകൾ ബോംബ് സ്ക്വോഡിന് കൈമാറുമെന്ന് അത്തോളി എസ്.ഐ ആർ.രാജീവ് പറഞ്ഞു. അത്തോളി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Summary: Six bullets were found while taking soil from an abandoned field in Atholi; Police have started an investigation