മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സീതി സാഹിബ് അക്കാദമിയ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കം


പേരാമ്പ്ര:രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയില്‍ മുസ്ലിം ലീഗ് വഹിച്ച പങ്കിനെ കുറിച്ചും ആനുകാലിക രാഷ്ട്രീയത്തെ കുറിച്ചും പുതിയ തലമുറക്ക് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച സീതി സാഹിബ് അക്കാദമിയ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ തുടക്കമായി.

ഓരോ പഞ്ചായത്തില്‍ നിന്നും 50 പ്രവര്‍ത്തകര്‍ പഠിതാക്കളായി എത്തും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന കമ്മിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ അല്‍സഫയെ ചേര്‍ത്ത് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ നിയോജക മണ്ഡലം രജിസ്ട്രഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം കൊച്ചേരി, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ട്രഷറര്‍ മുഹമ്മദലി കോറോത്ത്, സീതി സാഹിബ് അക്കാദമിയ ഒബ്‌സര്‍വെര്‍ സലീം മിലാസ്, ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ പി.സി ഉബൈദ്, ഇ.എം ഇല്യാസ്, എം.വി ജസീം മാസ്റ്റര്‍, യു.കെ റാഷിദ്, കെ.കെ മുഹമ്മദ്, കെ.കെ സാലി, എം.പി സത്താര്‍, പി.സി മുഹമ്മദലി, പി. റഹീസ്, ആസിഫ് മുയിപ്പോത്ത്, മസൂദ് ഹരിതാലയം എന്നിവര്‍ സംസാരിച്ചു.

summery: siti haji academy started activities in perambra constituency