ഗായകൻ കെ. മനോജ് കുമാർ ആനക്കുളം അന്തരിച്ചു


കൊയിലാണ്ടി: ജൂനിയർ എസ്.പി.ബി. എന്നപേരിൽ പ്രശസ്തനായ ഗായകൻ കെ. മനോജ് കുമാർ (49) അന്തരിച്ചു. കരൾരോഗത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു മരണം. ഒടുമ്പ്ര ‘ശിവദ’ത്തിലായിരുന്നു താമസം. എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

എസ്.പി.ബി.യുടെ 71-ാം പിറന്നാളിൽ കോഴിക്കോട് ടൗൺഹാളിൽ അദ്ദേഹത്തിന്റെ 71 ഗാനങ്ങൾ ആലപിച്ച് സംഗീതവിരുന്നൊരുക്കിയിരുന്നു.

ആനക്കുളം പരേതരായ കിഴക്കയിൽ ബാലകൃഷ്ണന്റെയും ബാലാമണിയുടെയും മകനാണ്. ഭാര്യ: ശ്രീലത (അധ്യാപിക, ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മകൻ: അർജുൻ (സി.എ. വിദ്യാർഥി). സഹോദരങ്ങൾ: വിനോദ്കുമാർ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച.